2009 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

പാവക്കൂത്ത്

Admin Options
Edit Post
Add Tags

Cancel
Delete Post
Edit Blog Posts ഇപ്പോള്‍ കുറേശ്ശെ ഓര്‍ക്കാന്‍ കഴിയുന്നു.കൈ ഉയര്‍ത്താനുള്ള ശ്രമം വിഫലമാകുന്നത് അറിഞ്ഞു. കാല്‍മുട്ടിന് താഴെ ഒരു തരാം മരവിപ്പ് മാത്രം. ഈ കിടപ്പ് തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു മാസത്തോളമായിരിക്കുന്നു. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു...ഷെയ്ക്ക്‌ സയെദ്‌ റോഡിലെ പാഞ്ഞു വരുന്ന വാഹനങ്ങളാണ് കണ്മുമ്പില്‍ നിറയെ.നെഞ്ചു ഇപ്പോഴും വിറക്കുന്നു.തലച്ചോറിലൂടെ ഒരു മിന്നല്‍..ചുവരില്‍ എരിഞ്ഞു കത്തുന്ന സീറോ ബള്‍ബിനു മുന്പില്‍ അച്ഛന്റെ ചായാചിത്രം.അതെ അച്ഛന്‍ തന്നെ തന്നെയാണ് നോക്കുന്നത്. ഈ കിടപ്പ് കണ്ടിട്ടാവണം, പുഞ്ചിരിക്കുന്ന ആ മുഖത്ത്‌ വിഷാദം പടര്‍ന്നത്. പതിനാറാമത്തെ വയസ്സില്‍ ഒരുപാട് ഭാരങ്ങള്‍ ചുമലിലെടുത്ത് വച്ച് കടന്നു കളഞ്ഞു...പത്താം തരാം കഴിഞ്ഞു എഞ്ചിനീയറിങ്ങിനു ചേര്‍ന്ന ആദ്യ വര്ഷം തന്നെയായിരുന്നു അച്ഛന്റെ മരണം.എന്നെ കൂടാതെ താഴെ മൂന്ന് സഹോദരികള്‍., അവരുടെ പഠനം, വീട്ടിലെ മറ്റു ചിലവുകള്‍...സ്വന്തം പഠനം ഉപേക്ഷിക്കേണ്ടി വന്നു.ബാങ്കുകളില്‍ നിന്നും അച്ഛന്‍ വീട് പണിക്കായെടുത്ത പണത്തിന്മേല്‍ പലിശ വര്‍ദ്ധിച്ചു ജപ്തിയോളം എത്തി.ഏതോ മുജ്ജന്മ സുകൃതമോ അച്ഛന്റെ തന്നെ സത്പ്രവര്‍ത്തികളുടെ ഫലമോ ആയിരിക്കണം ചിലവോന്നുമില്ലാതെ ഗള്‍ഫിലേക്ക് വിസ തരപ്പെട്ടത്.കടങ്ങള്‍ ഒന്നൊന്നായി തീര്‍ന്നു.സഹോദരിമാരുടെ വിവാഹം, പ്രസവം എന്ന് വേണ്ട അവര്‍ക്ക് വേണ്ടതായ എന്തും കഴിയും വിധത്തില്‍ ചെയ്തു കൊടുത്ത്.വര്‍ഷങ്ങള്‍ക്കു ദിവസത്തിന്റെ ദൈര്‍ഗ്യം പോലുമില്ലെന്ന് തോന്നി തുടങ്ങി. ഒടുവില്‍ അമ്മയുടെ നിര്‍ബന്തത്തിനു വഴങ്ങി നാല്പതാമത്തെ വയസ്സില്‍ വിവാഹം!ഇപ്പോള്‍ മൂത്ത മകള്‍ക്ക് ഇരുപതു വയസ്സായിരിക്കുന്നു. വിവാഹാലോചനകള്‍ ഒന്നൊന്നായി വന്നു കൊണ്ടിരിക്കുന്നു. കയ്യില്‍ ശേഷിപ്പോന്നും ഇല്ലെന്ന യാഥാര്‍ഥ്യം അറിയാവുന്നതുകൊണ്ടും, താന്‍ തന്നെയായിരുന്നു ഓരോ ആലോചനയും നീട്ടികൊണ്ട് പോയതും.ഇനിയും നീട്ടി കൊണ്ട് പോകാനകില്ലെന്ന ഭാര്യയുടെ വാക്കുകള്‍, പിന്നെ സഹോദരിമാരുടെ ജീവിതം ബദ്രമാക്കാനുള്ള തത്രപ്പാടില്‍ സ്വന്തം കുട്ടികളെ മറന്നു എന്നാ കുറ്റപ്പെടുത്തലുകള്‍...പോരാത്തതിന് താനും അവരെപ്പോലെ വികാരവും വിചാരവുംമുള്ള സ്ത്രീയാണെന്ന ഓര്‍മപ്പെടുത്തലും...ഒരു ശരാശരി ഗള്‍ഫുക്കാരന്റെ ജീവിതം ഇങ്ങിനെയോക്കെയാനെന്നു, സ്വയം ഒന്ന് കൂടി ഉറപ്പിച്ചു ശരീരത്തിലെ ഓരോ അവയവവും പെന്‍ഷന്‍ ചോദിക്കുന്നത് അറിഞ്ഞില്ലെന്ന മട്ടില്‍ ഒരു യന്ത്രം കണക്കെ രാവിലെ ഉണര്‍ന്നു, വൈകുവോളം വിയര്‍പ്പൊഴുക്കി എല്ലാ സങ്കടങ്ങളും മറക്കാന്‍ ഒരിരുക്ക് മദ്യം.. അതിന്റെ ലഹരിയില്‍ ഉറക്കം.. വീണ്ടും ഉണര്‍ന്നു ഉറങ്ങി.. തെറ്റാത്ത ദിനചര്യകള്‍...വിസയുടെ കലാവുധി മൂന്നു മാസം കൂടി ബാക്കി. തന്നെ ഇനിയും കമ്പനിയില്‍ തുടരാന്‍ അധികൃതര്‍ക്ക് താല്‍പ്പര്യമില്ലെന്ന അറിയിപ്പ് തുലാവര്‍ഷം കണക്കെ ഇടിയും മിന്നലുമായി നിന്ന്....അതോടെ മകളുടെ വിവാഹത്തിന് പണം കടം തരാമെന്നു പറഞ്ഞവര്‍ ഓരോരുത്തരായി പിന്മാറാന്‍ തുടങ്ങി.ഉറക്കമില്ലാത്ത രാത്രികള്‍.. മൂന്നു നാല് ദിവസം നീണ്ടു നിന്ന ചിന്തകള്‍ക്കൊടുവില്‍ ചെന്നെത്തിയത് കമ്പനി വകയായുള്ള ഇന്ശൂരന്സില്‍.. ഉദ്ദേശം അഞ്ചു ലക്ഷം രൂപയെങ്കിലും കിട്ടുമായിരിക്ക്ഉം....പിറ്റേന്ന് ജോലി കഴിഞ്ഞു പതിവിനു വിപരീതമായി താന്‍ മാത്രം നടന്നു പോന്നു.ഷെയ്ക്ക്‌ സായെദ്‌ റോഡില്‍ തിരക്ക് ഏറി വരുന്നു...വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നു...ഇതിനിടയില്‍ അപ്പുറത്തേക്ക് ഒരു കടന്നു കയറ്റം...മരണത്തിലേക്ക് ഒരു കാല്‍ വെപ്പ്..പക്ഷെ പാതിയറ്റ കൈ കാലുകളും ജീവന്‍ വിടാത്ത ഹൃദയവുമായി ശരീരം പിന്നെയും ബാക്കി!ജീവന്‍ തന്നവന് ഇനിയും തന്നോടു അനുകമ്പ തോന്നിയിട്ടില്ലയിരിക്കാം...പാവക്കൂത്തിലെ അണിയറ ശില്പിയെ പോലെ അവന്‍ ചരട് വലിച്ചു രസിക്കുന്നു...ആ ചരട് മുറിഞ്ഞു വീഴുന്നത് വരെ...ഇനിയും എത്ര കാലം....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ