2009 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

പ്രത്യാഗമനം

പലതവണ വിളിച്ചിട്ടുംവന്നില്ലവളിതുവരെപലകുറിയെന്നെ കണ്ട്ടിട്ടുംകണ്ണടച്ച്ചേ നടന്നവള്‍..മനം കനക്കും പാതിരാവില്‍, പൂത്തു വിരി-ഞെ,ന്നോടോത്തു ശയിച്ചവള്‍...‍പാലപ്പൂ മണമിയലുന്നവള്‍പാതിവഴിക്ക് പിരിഞ്ഞു പോല്‍...കാത്തിരിപ്പാണ് ഞാനിതെന്കിലുംകാലത്തിന്റെ കഥ കുറിക്കുവാന്‍കേട്ടെഴുതും ഗജമുഖനെന്നപോലെചേലെഴും തൂലികയുമായവള്‍്‍പരിഭവക്കനല് കൊണ്ടെന്നെഉടല് മുച്ചൂടും മൂടുവാന്‍നെന്ച്ചകത്തെരിഞ്ഞുയരുന്നതാംകനല് പകുത്തെടുത്തീടുവാന്‍തീവ്രമോഹ ശീല്കാരമോടെഎന്നെയുണര്‍ത്തി മീട്ടുവാന്‍കാതോര്‍ത്തിരിക്കയാണിപ്പോഴുംകാല്‍ചിലമ്പൊച്ച കേള്‍ക്കുന്നുവോ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ